About the Temple

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതീക്ഷേത്രം

മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ചെല്ലൂരില്‍ സ്ഥിതിചെയ്യുന്നു. കുറ്റിപ്പുറം വളാഞ്ചേരി എന്‍.എച്ചില്‍ മൂടാൽ ബസ്‌സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിലൂടെ അര കിലോമീറ്റര്‍ ദൂരം വന്നാല്‍ ക്ഷേത്രത്തിലെത്താം.ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും, അവരവരുടെ സങ്കടദുരാതികൾക്ക് പരിഹാരം തേടി ക്ഷേത്രനടയില്‍ എത്തുന്നു. അമ്മയുടെ തിരുനടയില്‍ അഭയം തേടി എത്തുന്നവര്‍ എല്ലാവരും അമ്മയുടെ ഭക്തതരും, മക്കളുമായി കരുതി അവരുടെ അഭിഷ്ടം നിവര്‍ത്തിച്ചു കൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോല ചാത്തനും ക്ഷേത്രത്തില്‍ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.

കീഴ്ലോകം കാണാന്‍ ഉദിപ്പനത്തപ്പനോട് ആഗ്രഹം പ്രകടിപ്പിച്ച അഞ്ച്  ഭഗവതിമാര്‍ തെക്കന്‍ കൊല്ലദേശത്തെത്തുകയും, നല്ലച്ഛന്‍ (..) പറഞ്ഞതനുസരിച്ച് ഇരിപ്പിടവും, കീഴടിചന്മാരേയും തേടി വടക്കന്‍ കൊല്ലദേശത്തേക്കുള്ള യാത്രയില്‍ ഇവിടുത്തെ ഭഗവതി, മലവാരമൂര്‍ത്തി ഉപാസകനായ പറയ സമുദായത്തില്‍പ്പെട്ട ആദി മുത്തപ്പനെ കാണുകയും, ഭഗവതിയുടെ ഇംഗിതാനുസരണം മുത്തപ്പന്‍റെ പടിഞ്ഞാറ്റയില്‍ എത്തി കൂട്ടിരിക്കുകയും ചെയ്തു. ആദിമുത്തപ്പന് ഭഗവതി തന്‍റെ ബലിപൂജാദികള്‍ ചെയ്യുവാന്‍ ഉപദേശംകൊടുക്കുകയും, മുത്തപ്പനും മുത്തപ്പന്‍റെ പരമ്പരകള്‍ക്കും ആവശ്യമായ വരബലവും കൊടുത്തു.

പറയസമുദായക്കാരനായ ആദി മുത്തപ്പന്‍റെ പടിഞ്ഞാറ്റിയില്‍ കുടിയിരുന്ന ഭഗവതി അവിടുതെത ഉത്തമകുറവുമനസ്സിലാക്കി നാടുവാഴും തമ്പ്രാന് ആര്യന്‍കാലായ് നടവരമ്പത്തുവെച്ച് ദര്‍ശനം നല്‍കി. തന്‍റെ ഉദ്ദേശം അറിയിച്ചതനുസരിച്ച്, ഉത്തമത്തിലുത്തമപ്പെട്ട പാക്കുന്നത്ത് സ്ഥാനം കല്പിക്കുകയും, ഭഗവതിയെ ആദിമുത്തപ്പനും, നാടുവാഴി തമ്പ്രാനും ചേര്‍ന്ന് കുടിയിരുത്തിയെന്നാണ് ഐതിഹ്യം.

തന്‍റെ ബലിപൂജാദികള്‍ ചെയ്യുന്നതിനുള്ള ഉപദഗേസം കൊടുത്തതുതൊട്ട് ഇതുവരെ ആദിമുത്തപ്പന്‍റെ സന്തതി പരമ്പരയില്‍പ്പെട്ട പറയസമുദായക്കാരാണ് ഭഗവതിയുടെ പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നത്. ഭഗവതി, ദര്‍ശനം കിട്ടിയെ നാടുവാഴി ഉത്തമപ്പെട്ട ഫരക്കുന്നത്ത് സ്ഥാനം നല്‍കിയതുതൊട്ട് ഭഗവതിയുടെ മേല്‍കോയ്മ സ്ഥാനം നാടിവാഴികള്‍ വഴിക്ക് കൊല്ലോടി നായര്‍ തറവാട്ടുകാര്‍ക്കാണ് ലഭിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രകര്‍മ്മികളുടെ വീട്ടില്‍ ആദിമുത്തപ്പനും, മുത്തപ്പന്‍ പഠിച്ചു സേവിച്ച മലവാരമൂര്‍ത്തികള്‍ക്കും പ്രത്യേകം സ്ഥാനങ്ങള്‍ കല്പിച്ചു ആരാധന നടത്തിവരുന്നു.
2000 ല്‍ ക്ഷേത്രത്തില്‍ കണ്ട ദുര്‍നിമിത്തങ്ങളെ തുടര്‍ന്ന്  അഷ്ഠ മംഗല്യപ്രശ്നം വെക്കുകയും, ദാരുബിംബപ്രതിഷ്ഠ നടത്തിയതുതൊട്ട് പരപ്പനങ്ങാടി വിജയകൃഷ്ണന്‍ ശാന്തിയെ താന്ത്രിസ്ഥാം കൊടുക്കുകയും ചെയ്തു.

പുനഃപ്രതിഷ്ഠ നടത്തിയതുതൊട്ട്, ഇന്നേവരെയുള്ള കാലം പുരോഗമനത്തിന്‍റേതായിരുന്നു. ആകെ ക്ഷേത്രത്തിനുണ്ടായിരുന്ന സ്ഥലം വെറും ആര ഏക്കറിൽ  കുറവായിരുന്നു. ഉത്സവങ്ങളും, മറ്റുപുരോഗമന പ്രവൃത്തനങ്ങളും നടത്തണമെങ്കില്‍ സ്ഥലപരിമിവല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന 1.65 ഏക്കർ സ്ഥലവും, നേരെ നടയിലുള്ള വീടടക്കമുള്ള കവുങ്ങിന്‍ തോട്ടവും ക്ഷേത്രത്തിലേക്കു വാങ്ങുകയുണ്ടായി.

ഭഗവതിയെ കുടിവെച്ച് പറക്കുന്നത്ത് എന്നുപറയുന്ന സ്ഥലം അനാദിവര്‍ഷങ്ങള്‍ക്കുമുമ്പ് യോഗീശ്വരനായ ഒരു ഋഷി ഈ പ്രദേശത്ത് എത്തിപ്പെടുകയും, സ്ഥലത്തിന്‍റെ ദേവീ ചൈതന്യം മനസ്സിലാക്കി തപസ്സനുഷ്ടിച്ച് ദേവിയെ പ്രത്യക്ഷമാക്കിയ സ്ഥമാണ് കുറേ വര്‍ഷങ്ങള്‍ക്കുശേഷം, മുത്തപ്പന് പ്രത്യക്ഷമായ ദേവിയെയും കുടിവെച്ചത് എന്നു പറയുന്നു. ഈ ഋഷിക്ക് ഉത്സവാടിയന്തിരങ്ങള്‍ക്ക് നെയ്യ് വിളക്കു കത്തിച്ചുവെക്കുക പതിവുണ്ട്.
ഭഗവതിയുടെ ആശ്രിതനായ മുക്കോലചാത്തന് ക്ഷേത്രത്തിന്‍റെ മീനം രാശിപഥത്തില്‍ ഒരു കൊട്ടില്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.