വേല മഹോത്സവം

മകരമാസത്തില്‍ അവസാനം വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉത്സവം നടക്കുക. ഉത്സവത്തിന്‍റെ 9 ദിവസം മുമ്പു വരുന്ന ചൊവ്വാഴ്ച ഊരാളന്മാരും, പൂജാദിമാരും, പൂക്കുലടിയാരും, നാട്ടുകാരും, ഭക്തരും നടയില്‍ പ്രാര്‍ത്ഥിച്ച് ഉത്സവതീയതി കുറിക്കുകയും , സമ്മതം വാങ്ങി കൊടികുറ ഉയര്‍ത്തുകയും ചെയ്യുന്നു. ഇതിനെ വേലികുറിക്കല്‍ ചടങ്ങ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇതു കഴിഞ്ഞുള്ള വെള്ളിയാഴ്ച കൊട്ടിപ്പുറപ്പാട് എന്ന ചടങ്ങും നടക്കുന്നു. അന്നേ ദിവസം ചാത്തന്‍റേയും, ഭഗവതിയുടേയും പ്രതിരൂപത്തില്‍ കാര്‍ഷിക കുടുംബക്കാര്‍ വാദ്യമേളത്തോടെ ഊരാള തറവാട്ടില്‍ നിന്നുതുടങ്ങി പ്രദേശത്തെ എല്ലാ വീടികളിലും ഉത്സവത്തെ അറിയിച്ചുകൊണ്ട എത്തുന്നു. ചെല്ലൂര്‍, പാഴൂര്‍, പകരനെല്ലൂര്‍, ആനവനാട്, കൊളത്തോള്‍ എന്നീ 5 ദേശങ്ങളുമായി ബന്ധപ്പെട്ട ഭഗവതി എന്നതിലേക്ക് പഴയകാലങ്ങളില്‍, ഈ അഞ്ചു ദേശങ്ങളിലും ചാത്തനും ഭഗവതിയും കെട്ടി പോയിരുന്നു.