ദർശന സമയം:   സാധാരണ ദിവസം കാലത്ത് 7 മണി മുതൽ 10:30 വരെ വൈകുന്നേരം 5 മണി മുതൽ 6:30 വരെ.

ശ്രീ പറക്കുന്നത്ത് ഭഗവതിക്ഷേത്രം

ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതിക്ഷേത്രം കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെല്ലൂരിൽ പറക്കുന്നത്ത് സ്ഥിതിചെയ്യുന്നു. ജാതി- മത- വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ ദൂര സ്ഥലങ്ങളിൽ നിന്നുപോലും, അവരുടെ സങ്കട ദുരിതാദികൾക്ക് പരിഹാരം തേടി ക്ഷേത്രനടയിൽ എത്തുന്നു. അമ്മയുടെ തിരുസന്നിധിയിൽ അഭയം തേടി എത്തുന്നവർ എല്ലാവരും അമ്മയുടെ ഭക്തരും, മക്കളുമായിക്കരുതി അവരുടെ അഭീഷ്ടം നിവർത്തിച്ചുകൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തിൽ ആണ് പൂജ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോലച്ചാത്തനും സ്ഥാനം കൽപിക്കപ്പെട്ടിരിക്കുന്നു. 2000ൽ ക്ഷേത്രത്തിൽ ചില ദുർനിമിത്തങ്ങൾ കണ്ടതിനെ തുടർന്ന് കൂറ്റനാട് രാവുണ്ണി എന്ന കുട്ടൻ പണിക്കർ, താനൂർ പ്രേമൻ പണിക്കർ, കുറ്റിപ്പുറം ഗോകുലൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു താംബൂലപ്രശ്നം വെക്കുകയും പരിഹാരകർമങ്ങൾ നടത്തുകയും, കാലപ്പഴക്കത്താൽ വൈകല്യം വന്ന ഭഗവതിയുടെ ദാരുബിംബം, ശ്രീകോവിൽ പുതുക്കിപ്പണിത് നവീകരണവും പുന:പ്രതിഷ്ഠയും നടത്തുകയുണ്ടായി. പരപ്പനങ്ങാടി സ്വദേശി ബ്രഹ്മശ്രീ വിജയകൃഷ്ണൻ ശാന്തി പുന:പ്രതിഷ്ഠ നടത്തിയതുതൊട്ട് അദ്ദേഹമാണ് ക്ഷേത്രതന്ത്രി

പുന:പ്രതിഷ്ഠ നടത്തിയതു മുതൽ ഇന്നേവരെയുള്ള കാലം ക്ഷേത്ര പുരോഗമനതിന്റെതായിരുന്നു. 46 സെന്റ് ഭൂമി മാത്രമായിരുന്നു ക്ഷേത്രം വക ഉണ്ടായിരുന്നത്. ഉത്സവകാലത്ത് സ്ഥലപരിമിതി വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. ക്ഷേത്രദർശനത്തിനു എത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യം നിറവേറ്റുക എന്നതു അസാധ്യമായിരുന്നു. ക്ഷേത്രാവശ്യങ്ങൾക്കുള്ള വെള്ളം പുറത്ത് നിന്നും കൊണ്ടുവരേണ്ട ദുരവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ദേവി അനുഗ്രഹത്താൽ ക്ഷേത്രത്തിനോടു തൊട്ടു കിടക്കുന്ന 1.65 ഏക്ര സ്ഥലം ക്ഷേതാവശ്യത്തിലേക്കു വാങ്ങുവാനും ആയതിൽ കിണറുകളും, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ചെയ്യുവാൻ സാധിച്ചു.

ഫോട്ടോ ഗ്യാല്ലറി

Latest News

 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA
 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA
 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA
 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA
 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA
 • NADATHURAPP AND NATTU GURUTHI VELA
  NATTUGURUTHY VELA

എത്തിപ്പെടാനുള്ള വഴി

വിമാനം

കോഴിക്കോട് വിമാന താവളത്തിൽനിന്ന് തൃശ്ശൂർറൂട്ടിൽ വളാഞ്ചേരി - കുറ്റിപ്പുറം റൂട്ടിൽ പറക്കുന്ന് മൂടാലിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കിലോ മീറ്റർ വന്നാൽ ക്ഷേത്രത്തില്‍ എത്താം

ട്രെയിൻ

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി 3 കിലോമീറ്റർ കോഴിക്കോട് റൂട്ടിൽ പറക്കുന്നത്ത് മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം.

ബസ്‌

NH 17-ൽ കുറ്റിപ്പുറം-വളാഞ്ചേരി റൂട്ടിൽ മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം .