ഏഴാം പൂജ- നാട്ടുഗുരുതി വേല

ഉത്സവം കഴിഞ്ഞ് നട അടച്ചാല്‍ ഏഴാം ദിവസം വരുന്ന വെള്ളിയാഴ്ച കാലത്ത് 9 മണിയോടെ സ്ഥിരം ചോപ്പനും, ആട്ട-പാട്ടു ചോപ്പന്മാരും, മേല്‍കോയ്മയും, പൂക്കുലടിയാരും ദേശക്കാരും ഒത്തുകൂടി 7 ദിവസം അടച്ചിട്ട നട തുറന്നു ചടങ്ങുകള്‍ നടത്തുന്നു.

അന്നേ ദിവസം ഉച്ചയോടെ നാട്ടുഗുരുതി വേലചടങ്ങുകള്‍ നടക്കുകയായി. ഭക്തരില്‍ നിന്നും ഭഗവതി സാന്നിദ്ധ്യത്തില്‍ ആവാഹിക്കപ്പെടുന്ന ബാധകള്‍ക്ക് തൃപ്തിവരുത്തി, ഭഗവതിയിങ്കലും, കാര്‍മ്മികളിലും, മേല്‍കോയ്മകളിലും,, ഭക്തരിലും സാധകള്‍ സന്നിവേശം ചെയ്യാനിരിക്കുന്നതിനാണ് ക്ഷേത്രസമ്പ്രദായത്തില്‍ ഈ ചടങ്ങു നടത്തുന്നത്. ഈ ചടങ്ങുവൈകുന്നേരം 6 മണിയോടെ തീര്‍ത്ത് ക്ഷേത്ര നട അടച്ച് എല്ലാവരും ക്ഷേത്രം വിട്ടുപോകുകയും ചെയ്യും.