പൊങ്കാല

2012 മുതല്‍ മകര ചൊവ്വാദിവസം ഏര്‍പ്പെടുത്തിയ ചടങ്ങാണിത്. 2011ല്‍ ക്ഷേത്രത്തില്‍ വെച്ചു നടത്തിയ അഷ്ടമംഗലപ്രശ്നത്തില്‍, പൂര്‍വ്വികമായി കലങ്കരി നടത്തിവരുന്നെന്നും, ആയതിന്‍റെ മഹത്വങ്ങള്‍ മനസ്സിലാക്കാത്ത ഇന്നത്തെ തലമുറ ശുഷ്കിച്ച രീതിയില്‍ നടത്തിവരുന്നിരുന്നതില്‍,ഭഗവതിയുടെ അതൃപ്തി അറിയുകയും. 2012 മുതല്‍ പൊങ്കാല എന്ന പേരില്‍ ഈ വഴിപാട് ആര്‍ഭാടപൂര്‍വ്വം നടത്തിവരുകയും ജില്ലയിലേയും അയല്‍ ജില്ലകളിലേയും ഭക്തര്‍ ധാരാളമായി പങ്കെടുക്കുകയും ചെയ്യുന്നു. പൊങ്കാലയുടെ 7 ദിവസം മുമ്പ് വൃതാനുഷ്ടാനം എന്നതിലേക്ക് കാപ്പുകെട്ടല്‍ എന്ന ചടങ്ങു നടത്തിവരുന്നു.