പ്രതിഷ്ഠാദിനവും- ചാന്താട്ടവും

ക്ഷേത്ര നവീകരണവും, പുനഃപ്രതിഷ്ഠയും നടത്തിയതുതൊട്ട് മിഥുനമാസത്തിലെ അനിഴം നാളില്‍ ഭഗവതിയുടെ പിറന്നാള്‍ ആഘോഷിച്ചുവരുന്നു. ബ്രാഹ്മശ്രീ വിജയകൃഷ്ണന്‍ ശാന്തിയുടെ കാര്‍ഷികത്ത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠ നടന്നത്. അന്നുതൊട്ട് അദ്ദേഹമാണ് താന്ത്രി. പിറന്നാളിന്‍റെ തലേദിവസം പുലര്‍ച്ചെ 4 മണിക്ക് മഹാഗണപതിഹോമം നടത്തി. തുടര്‍ന്ന് സുദര്‍ശനഹോമം ഭഗവത്സേവ നാഗങ്ങള്‍ക്കുള്ള പൂജ കഴിഞ്ഞ് പ്രസാദശുദ്ധിയും നടത്തും. പ്രതിഷ്ഠാദിവസം പുലര്‍ച്ചെ ഗണപതിഹോമം കഴിഞ്ഞ് അഷ്ടകലശങ്ങളും നടത്തി നവകവും- പഞ്ചഗവ്യവും അര്‍ച്ചനാബിംബത്തില്‍ ആടി കലശപൂജകള്‍ക്കുശേഷം ഭഗവതിയുടെ ദാരുവിഗ്രഹത്തില്‍ ചാന്താട്ടം നടത്തുന്നു. പാലക്കാട് നെന്മാറ,വിത്തനശ്ശേരിയില്‍ നിന്നും പരമ്പരാഗതരീതിയില്‍ തയ്യാറാകുന്ന പ്രത്യകതരം ചാന്ത് ഔഷധകൂട്ടുകള്‍ ചേര്‍ത്തിയാണ് ദാരുവിഗ്രഹത്തില്‍ ചാന്താടുക. ചാന്താടിയ വിഗ്രഹ ദര്‍ശനം നടത്തുന്നത് മഹാപുണ്യമായി കരുതി ചടങ്ങില്‍ ധാരാളം ഭക്തര്‍ എത്താറുണ്ട്. ഈ വഴിപാട് ഭക്തര്‍ക്ക് വഴിപാടായി നടത്താവുന്നതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന പ്രസ്തുത വഴിപാട് 2035 വരെ ഭക്തര്‍ ഇതിനം ബുക്കുചെയ്തു കഴിഞ്ഞു. വഴിപാടു ബുക്കു ചെയ്യുവാന്‍ അഡ്വാന്‍സായി 10000ക. അടച്ചു ബുക്ക് ചെയ്ത് വഴിപാട് നടക്കുന്ന കാലത്തെ പൂജാദ്രവ്യവിലവര്‍ദ്ധനക്കനുസരിച്ച് ബാക്കി തുകയും അടക്കേണ്ടാതണ്.