About the Temple


മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ചെല്ലൂരില്‍ സ്ഥിതിചെയ്യുന്നു. കുറ്റിപ്പുറം വളാഞ്ചേരി എന്‍.എച്ചില്‍ മൂടാൽ ബസ്റ്റാന്‍റില്‍ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിലൂടെ അര കിലോമീറ്റര്‍ ദൂരം വന്നാല്‍ ക്ഷേത്രത്തിലെത്താം.ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും, അവരവരുടെ സങ്കടദുരാതികൾക്ക് പരിഹാരം തേടി ക്ഷേത്രനടയില്‍ എത്തുന്നു. അമ്മയുടെ തിരുനടയില്‍ അഭയം തേടി എത്തുന്നവര്‍ എല്ലാവരും അമ്മയുടെ ഭക്തതരും, മക്കളുമായി കരുതി അവരുടെ അഭിഷ്ടം നിവര്‍ത്തിച്ചു കൊടുക്കുന്ന ഭഗവതിക്ക് കൗളാചാര സമ്പ്രദായത്തില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ നടത്തിവരുന്നത്. ഭഗവതിയുടെ ആശ്രിതനായി മൂക്കോല ചാത്തനും ക്ഷേത്രത്തില്‍ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.

Read More


ശീ പരമേശ്വര നല്ലച്ഛന്‍റെ
മൂന്നാം തൃക്കണ്ണില്‍ നിന്നും
പാലുപോലെ പൊട്ടി, പളുങ്കുപോലെ പൊയ്യപ്പെട്ട
തെയ്യ വാര്‍ കോലഗണ ഭഗവതീ-
നവരത്ന കര്‍ണ്ണ ഭൂഷാദികളും, വലംകയ്യില്‍, പള്ളിവാളും
ഇടം കയ്യില്‍ നാദകവും, മുറി ച്ചോപ്പും
തൃക്കാലിണകളില്‍ പൊന്നിന്‍ ചിലമ്പും,
തിരു അരയില്‍ വീരാളിപ്പട്ടും ചാര്‍ത്തി
അരഞ്ഞാണവും ഇട്ടുകെട്ടി
ഓളത്തോടോളം തല്ലും അറബിക്കടലും
പാര്‍ലൂരു മാണിക്യന്‍റെ പച്ചോലകുടയും
പള്ളിവാളും കണ്ട്, ഉത്തമത്തിലുത്തമപ്പെട്ട
പറക്കുന്നത്തു പടിഞ്ഞാറ്റു തിരിഞ്ഞിരിക്കുന്ന തൃനേത്രേ.
ലോകര്‍തന്‍ സങ്കടദുരിതാദികള്‍
ഹരണം ചെയ്തുവാഴും
അമ്മേ ദേവീ! ശ്രീ കുരുംബ കണ്ടം കാളി
തുണച്ചീടുക നീ എന്നെ നിത്യം.