Vazhipadu Rates Click Here
Lunar Eclipse 31-01-2018 Click Here
Dravya Kalasham 31-10-17 to 07-11-17 Click Here
Sreemath Bhagavatha Sapthaham Yagnam Click Here
Luxury A/c Delux available in Devaswom Guest House Click Here
ഭക്തജനങ്ങളിൽ നിന്നുള്ള സംഭാവനയാണ് എല്ലാ ക്ഷേത്രങ്ങളുടെയും വരുമാനം. പറക്കുന്ന് ക്ഷേത്രത്തിലെ അന്നദാനം മുതൽ ക്ഷേത്ര പുനരുദ്ധാരണം വരെയുള്ള പ്രവർത്തനങ്ങളെ നിങ്ങള്‍ക്ക് കഴിയും വിധത്തില്‍ സഹായിക്കാം.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ചെല്ലൂരിലുള്ള ഒരു ഭഗവതി ക്ഷേത്രമാണ് പറക്കുന്നത്ത്ക്ഷേത്രം.മാതൃഭാവത്തിലുള്ള ഭദ്രകാളിയാണ് പ്രതിഷ്ഠ. കേരളത്തിലെ ദേവിയുടെ ഏറ്റവും പഴക്കമേറിയതും ശക്തവുമായ ഇരിപ്പിടങ്ങളിൽ ഒന്നാണിത്. ഇവിടെ ദേവിയെ കുലാചാര തന്ത്ര മാർഗത്തിലാണ് ആരാധിക്കുന്നത്. കുലാചാര തന്ത്ര മാർഗത്തിൽ ജാതി മത വര്‍ണ്ണ ലിംഗഭേദങ്ങള്‍ പാടില്ല. ഇവിടെ എല്ലാവരും ദേവിയുടെ മക്കളാണ്. അതിനാൽ ഏത് ജാതിയിലും ലിംഗത്തിലും പെട്ട ആർക്കും ഭഗവതിയെ ദര്‍ശ്ശനം നടത്താം
ശ്രീ പരമേശ്വര നല്ലച്ഛന്‍റെ മൂന്നാം തൃക്കണ്ണിൽ നിന്നും പാലുപോലെ പൊട്ടി പളുങ്ക് പോലെ പൊയ്യപ്പെട്ട തെയ്യവാർ കോല ഗണഭഗവതി നവരത്ന കർണ്ണഭൂഷാദികളും വലം കയ്യിൽ പള്ളിവാളും ഇടം കയ്യിൽ നാദകവും മുറിച്ചോപ്പും ത്രിക്കാലിണകളിൽ പൊന്നിൽ ചിലമ്പും തിരു അരയിൽ വീരാളി പട്ടും ചാർത്തി കുടമണിയും അരഞ്ഞാണവും ഇട്ടുകെട്ടി ഓളത്തോടൊളം തല്ലും അറബികടലും പാർലൂരു മണിക്ക്യന്‍റെ പച്ചോല കുടയും പള്ളിവാളും കണ്ടു ഉത്തമത്തിൽ ഉത്തമപ്പെട്ട പറക്കുന്നത്ത് പടിഞ്ഞാറ്റ് തിരിഞ്ഞിരിക്കുന്ന ത്രിനേത്രേ !ലോകർതൻ സങ്കട ദുരിതാദികൾ ഹരണം ചെയ്തു വാഴും അമ്മദേവി! ശ്രീ കുരുംമ്പ കണ്ടം കാളി തുണച്ചീടുക നീ എന്നെ നിത്യം !!!
വിലാസം മാനേജർ, പറക്കുന്നത്തു ക്ഷേത്രം, ചെല്ലൂർ, കുറ്റിപ്പുറം, കേരളം 67957 |
|
ഫോൺ നമ്പർ 0494 260 7552, | |
Email parakkunnathutemple@gmail.com |