മാനേജിംഗ് ട്രസ്റ്റി
ട്രസ്റ്റീ
ട്രസ്റ്റീ
ട്രസ്റ്റീ
ട്രസ്റ്റീ
ട്രസ്റ്റീ
ട്രസ്റ്റീ
2006 മുതൽ നിലവിലെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഒരു റജിസ്റ്രേഡ് ട്രസ്റ്റ് രൂപികരിക്കുകയും ശ്രീ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിന്റെ നിത്യ നൈമിത്തിക കാര്യങ്ങൾ യഥാ വിധി നടത്തുകയും ചെയ്യുന്നു. കൊല്ലോടി തറവാട്ടു വക ധർമ്മ ദൈവമായ ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവും പ്രസ്തുത ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവന്ന് ഭരണ ചുമതലയും ഏറ്റെടുത്ത് പുനർനിർമ്മാണ പ്രക്രിയകൾ നടത്തുകയുണ്ടായി. അവിടെ അന്തിമഹാകാളനും കാരാ ഭഗവതിക്കും തുല്യ പ്രാധാന്യമാണുളളത്. അവർക്ക് പ്രത്യേകം പ്രത്യേകം ശ്രീകോവിലുകളുമുണ്ട് - ഉപദേവൻമാരായി നാഗരാജാവും, നാഗ രാജ്ഞിയുമുണ്ട്. അവിടത്തെ തന്ത്രം കൽപ്പുഴ മനക്കാണ്.നിത്യ പൂജാദി കർമ്മങ്ങൾ നടന്നു വരുന്നുണ്ട്.ഭക്‌തരുടെ വഴിപാടായി കളം പാട്ടും വർഷത്തിൽ നടന്നു വരുന്നു. കല്ലാറ്റ് കുറുപ്പന്മാരാണ് കളം പാട്ടിന് നേതൃത്വം കൊടുക്കുന്നത്.
കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ബസ്സില്‍ കയറി മൂടാല്‍ എന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അമ്പലത്തിലേക്ക് ഓട്ടോ കിട്ടും. തിരൂര്‍, തിരുന്നാവായ, തൃപ്പങ്കോടു ക്ഷേത്രം, ഹനുമാന്‍കാവ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ കുറ്റിപ്പുറം ബസ്സില്‍ വന്ന് ചെമ്പിക്കല്ലില്‍ ഇറങ്ങി ഓട്ടോയില്‍ വരുകയോ അല്ലെങ്കില്‍ കുറ്റിപ്പുറം സ്റ്റാന്‍റില്‍ നിന്ന് വളാഞ്ചേരി ബസ്സില്‍ കയറി മൂടാല്‍ എന്ന സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോയില്‍ വരുകയോ ചെയ്യാം. (മൂടാലിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കിലോ മീറ്റർ വന്നാൽ ക്ഷേത്രത്തിൽ എത്താം, ചെമ്പിക്കല്ലില്‍ നിന്ന് ദൂരം കൂടുതലാണ്)
പറക്കുന്നത്ത് ക്ഷേത്രത്തിന്‍റെ അടുത്തുള്ള റെയില്‍ വേ സ്റ്റേഷന്‍ കുറ്റിപ്പുറമാണ്. അവിടെ ഇറങ്ങി വളാഞ്ചേരി ബസ്സില്‍ കയറി മൂടാല്‍ എന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ അമ്പലത്തിലേക്ക് ഓട്ടോ കിട്ടും. തിരൂര്‍ സ്റ്റേഷനിലാണ് ഇറങ്ങിയതെങ്കില്‍ തിരൂരില്‍ നിന്ന് കുറ്റിപ്പുറം ബസ്സില്‍ വന്ന് ചെമ്പിക്കല്ലില്‍ ഇറങ്ങി ഓട്ടോയില്‍ വരുകയോ അല്ലെങ്കില്‍ കുറ്റിപ്പുറം സ്റ്റാന്‍റില്‍ നിന്ന് വളാഞ്ചേരി ബസ്സില്‍ കയറി മൂടാല്‍ എന്ന സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോയില്‍ വരുകയോ ചെയ്യാം.
പറക്കുന്നത്ത് ക്ഷേത്രത്തിന്‍റെ അടുത്തുള്ള വിമാന താവളം കോഴിക്കോടാണ്. അടുത്തുള്ള മറ്റ് വിമാന താവളങ്ങള്‍ കൊച്ചിയും കോയമ്പത്തൂരുമാണ്. നല്ല താമസ സൌകര്യം കുറ്റിപ്പുറത്തു കുറവാണ്. അയതിന്നാല്‍ തിരൂരോ, കോട്ടക്കല്ലോ റൂ എടുത്ത് ക്ഷേത്ര ദര്‍ശ്ശനം നടത്താം.
വിലാസം മാനേജർ, പറക്കുന്നത്തു ക്ഷേത്രം, ചെല്ലൂർ, കുറ്റിപ്പുറം, കേരളം 67957 |
|
ഫോൺ നമ്പർ 0494 260 7552, | |
Email parakkunnathutemple@gmail.com |